മാനന്തവാടി:കാരയ്ക്കാമല കോണ്‍വെന്റില്‍ പ്രത്യേക സംരക്ഷണം വേണമെന്നുള്ള സിസ്റ്റര്‍ ലൂസിയുടെ ആവശ്യം വീടിന്റെ ഉടമസ്ഥനില്‍ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെടുന്ന കള്ളനെപ്പോലെയാണ്.ജീവന് സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതസ്ഥാനത്തേയ്ക്ക് പേകുന്നതാണ് ഉചിതമെന്നും എഫ്സിസി.ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍.
മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്നും എഫ്സിസി പറഞ്ഞു.കോണ്‍വെന്റിലെ ഭക്ഷണത്തിലൂടെ വിഷം നല്‍കുമെന്ന് ലൂസി ആരോപിക്കാമെന്നതുകൊണ്ട് ഇനിമുതല്‍, ആ കോണ്‍വെന്റിലെ ഭക്ഷണശാലയില്‍ പൊതുവില്‍ ഭക്ഷണം ഉണ്ടാകില്ല. ഓരോ അംഗത്തിനും അവരുടേതായ രീതിയില്‍ സ്വന്തം ഭക്ഷണം ക്രമീകരിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്.ലൂസിയെ കാരയ്ക്കാമല മഠത്തില്‍ പൂട്ടിയിട്ടു എന്ന് പരാതി ഉന്നയിച്ചിരുന്നു,
എന്നാല്‍ ഇക്കാര്യം പച്ചക്കള്ളമാണെന്ന് പോലീസിനും ബോധ്യമായിരുന്നു. ലൂസിക്ക് മഠത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്ന അതേ ദിവസത്തിലും സമയത്തിലും ലൂസി മഠത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കൈവശമുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തൊണ്ണൂറ് ദിവസത്തിലധികം രാത്രികളില്‍ ലൂസി കളപ്പുര സന്യാസഭവനത്തില്‍ ഉണ്ടായിരുന്നില്ല.കാരക്കാമല ഇടവകയിലെ വികാരിയച്ചനേയും അതേ ഇടവകയിലെ എഫ്സിസി സന്യാസ ഭവനത്തിലെ മദര്‍ സൂപ്പീരിയറിനെയും ബന്ധിപ്പിച്ച് ലൂസി പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ചും ഊഹിച്ചും സൃഷ്ടിച്ചെടുത്ത അപവാദം മാത്രമാണ്.
കാണുകയും മൊബൈല്‍ ക്യാമറിയില്‍ പകര്‍ത്തുകയും ചെയ്ത് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇക്കാര്യത്തില്‍ ലൂസി തന്നെ വ്യക്തത വരുത്തട്ടെയെന്നും അല്ലാത്ത പക്ഷം ബോധപൂര്‍വ്വമായ വ്യക്തിഹത്യയുടെ പേരില്‍ ബന്ധപ്പെട്ട അധികാരികള്‍ രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും എഫ്സിസി ആവശ്യപ്പെട്ടു.എന്നാല്‍ കോണ്‍വെന്റില്‍ നിന്ന് പുറത്തു പോകില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയും വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: