അടിമാലി: വൈദ്യുതി വകുപ്പാഫീസിന്റെ മൂക്കിന് താഴെ ട്രാന്സ്ഫേര്മാര് കാട് കൊണ്ടു മൂടിയിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. അടിമാലി-കല്ലാര്‍കുട്ടി ദേശീയപാതയിലെ വനം വകുപ്പ് പടിക്ക് സമീപമാണ് ട്രാന്‍സ്ഫോര്‍മര്‍ കാടുമൂടിയത്.
അടിമാലിയില്‍ നിന്നും പോകുന്ന 11 കെവി ലൈനിന്റെ ട്രാന്‍സ്ഫോര്‍മറാണിത്. കാലവര്ഷക്കാലമായതോടെ സുരക്ഷക്ക് വേണ്ടി വൈദ്യുതി ലൈനിനോട് മുട്ടി നില്ക്കുന്നതും, വീടുകള്‍ക്ക് മുകളില്‍ ഭീഷണിയായി നില്ക്കുന്ന മരങ്ങളും, ശിഖരങ്ങളും വെട്ടിമാറ്റണമെന്ന നിയമം കാറ്റില്‍ പറത്തുന്നതിന്റെ ഉദാഹരണം കൂടിയാണിത്.
മഴക്കാലമാകുന്നതോടെ വള്ളിപ്പടര്‍പ്പുകള്‍ കയറി വൈദ്യുതി ഷോര്ട്ടാകുന്നതുള്പ്പെടെ, ഷോക്കേല്ക്കാനുമുള്ള അപകട സാധ്യതയാണുള്ളത്. അടിമാലി ടൗണിന് സമീപം പോലും നിയമത്തെ വെല്ലുവിളിക്കുന്ന സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: