വടകര: ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം തകരാറിലായതോടെ കറുകപാലം, കോട്ടക്കല്‍ ഭാഗത്തെ പൂഴി തൊഴില്‍ മേഖല നിശ്ചലാവസ്ഥയില്‍. കഴിഞ്ഞ നാലു ദിവസമായി മണല്‍ ബുക്ക് ചെയ്യണ്ട ഒടിപി മെസ്സേജ് ലഭിക്കാത്തതിനാല്‍ മണല്‍ ആവശ്യക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
പോര്‍ട്ട് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ഇന്നലെ സാങ്കേതിക തകരാറുകള്‍ ശരിയാക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരംവരെ ആവശ്യക്കാര്‍ പാസ്സിനായി ശ്രമിച്ചെങ്കിലും തകരാറുകള്‍ പരിഹരിച്ചിരുന്നില്ല.
കഴിഞ്ഞ രണ്ടുമാസക്കാലമായി കൊറോണ ലോക്ക്ഡൗണ്‍ കാരണം ജോലി ഇല്ലാതെ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ച മണല്‍, ലോറി, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ മണല്‍ ലഭ്യമായതോടെ സാമ്പത്തിക പ്രയാസങ്ങളെ മറികടക്കാന്‍ ആകും എന്ന് കരുതിയിരുന്നു. എന്നാല്‍ സാങ്കേതിക തകരാറിനാല്‍ ലോഡുകണക്കിന് മണല്‍ കടവുകളില്‍ കെട്ടിക്കിടക്കുകയാണ്.
ഏകദേശം 320 മണല്‍ തൊഴിലാളികള്‍ക്കും 100ല്‍ അധികം ലോറി തൊഴിലാളികള്‍ക്കും ജോലി ഇല്ലാത്ത അവസ്ഥയാണ്. ദിവസേന കറുകപാലം, കോട്ടക്കല്‍ കടവുകളില്‍ നിന്നും 120 ലോഡ് മണലാണ് കൊണ്ടു പോകുന്നത്. മഴക്കാലത്തിനു മുന്‍പേ കിട്ടിയ ഇളവുകളില്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തിയും നിശ്ചലാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: