കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് അഖിലേന്ത്യാ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന രാ. വേണുഗോപാലിന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി.
ദീര്‍ഘകാലം അദ്ദേഹം താമസിച്ച് സംഘടനാപ്രവര്‍ത്തനം നടത്തിയ ചാലപ്പുറത്തുള്ള ആര്‍എസ്എസ് കാര്യാലയമായ മാധവ കൃപയില്‍ ഛായാചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ജോയിന്റ് ട്രഷറര്‍ കെ. സച്ചിദാനന്ദന്‍, സഹകാര്‍ ഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. സദാനന്ദന്‍, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എന്‍.കെ. ഗിരിജാംഗദന്‍, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് കെ. ഗോപി, ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് വി.എന്‍. ദിലീപ് കുമാര്‍, മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്‍. മഹിപാല്‍, കാര്യവാഹ് എന്‍.പി. രൂപേഷ്, ബാലഗോകുലം മേഖലാ സംഘടനാ കാര്യദര്‍ശി പി. കൈലാസ്‌നാഥ്, വിഎച്ച്പി മഹാനഗര്‍ അധ്യക്ഷന്‍ പി. ജിജേഷ്, ജോയിന്റ് സെക്രട്ടറി ടി. ദുര്‍ഗ പ്രസാദ്, ട്രഷറര്‍ സി. ജയരാജന്‍, ശ്രീവേദവ്യാസ ട്രസ്റ്റ് അംഗം കെ. സുന്ദരന്‍ പുതിയാപ്പ, സക്ഷമ ജില്ലാ കമ്മറ്റി അംഗം കെ. ഗോവിന്ദന്‍കുട്ടി തുടങ്ങി നിരവധിപേര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ബിഎംഎസ് കോഴിക്കോട് ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഒ.കെ. ധര്‍മ്മരാജന്‍, കെ. ജഗത്ത്, കെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട്: ആര്‍. വേണുഗോപാലിന്റെ നിര്യാണത്തില്‍ ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് മഹാസംഘ് അഖിലേന്ത്യാ പ്രസിഡന്റ് സി.എച്ച്. സുരേഷ്, സംസ്ഥാന പ്രസിഡന്റ് എം. കെ. രവീന്ദ്രന്‍ എന്നിവര്‍ അനുശോചിച്ചു.
സഹകാര്‍ഭാരതി ജില്ലാ കമ്മറ്റി അനുശോചിച്ചു. എം. കുഞ്ഞാപ്പു അദ്ധ്യക്ഷനായി. സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന്‍, ടി. നന്ദനന്‍, പി. രമേഷ് ബാബു, കെ.ബാബുരാജ്, ഭാവന സോണി, കെ.പി. ബിന്ദു സംസാരിച്ചു.
കോഴിക്കോട് നഗരം വനിത സഹകരണ സംഘം ഭരണസമിതി അനുശോചിച്ചു. പ്രസിഡന്റ് വി.ടി. ഷീന അദ്ധ്യക്ഷയായി. പി. ലൂന, കെ.വി. ദേവി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: