തിരുവല്ല: കൽകെട്ടുകൾ തകർന്ന് പാലം വീഴാറായിട്ടും റീടാറിങ്ങിന് ചെയ്ത് ജനങ്ങളെ കമ്പളിപ്പിക്കുകയാണ് അധികൃതർ. ആറാട്ടുപുഴ-കുമ്പനാട് പ്രദേശത്തെ ബന്ധിപ്പിക്കുന്ന കരീലമുക്ക് പാലമാണ് അപകടാവസ്ഥയിലായി.
തകർന്ന വീഴാറായിട്ടും റീടാറിങ് ചെയ്യുന്നത്. അരനൂറ്റാണ്ടണ്ടിലേറെകാലം പഴക്കമുള്ള പാലത്തിന്റെ ഇരുവശങ്ങളിലെയും കൽകെട്ടുകൾ ഭാഗികമായി തകർന്ന നിലയിലും അടിവശത്തെ ഒട്ടുമിക്ക ഭാഗങ്ങളിലേയും കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ ദ്രവിച്ച അവസ്ഥയിലുമാണ്.
വാഹനങ്ങൾ പോകുമ്പോൾ പാലം കുലുങ്ങുന്ന സ്ഥിതിയുള്ളതായി പ്രദേശവാസികൾ പറയുന്നു. ഈ റോഡാണ് റീടാറിങ്ങിന് ഉപയോഗിച്ചത്. കൂടാതെ പഴയ മെറ്റൽ ഉപയോഗിച്ചാണ് റീടാറിങ് നടത്തുന്നതെന്ന പരാതിയുമുണ്ട്. വരട്ടാറിന് കുറകെയുള്ള പാലത്തിന്റെ ശോചനീയവസ്ഥയും അപകടസാധ്യതയും കണക്കിലെടുത്ത് അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: