പാലക്കാട്: ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 178 ആയി. രണ്ടു പ്രദേശങ്ങള്‍ പുതിയ ഹോട്ട്സ്പോട്ടുകളുമായി. 13 പേര് രോഗമുക്തരായി എന്നതാണ് ആശ്വാസം.
വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍നിന്നും വന്ന ആറുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ നിന്നെത്തിയ വല്ലപ്പുഴ ചെമ്മാങ്കുഴി സ്വദേശിനി (24), ഷാര്‍ജയില്‍ നിന്നും വന്ന കാരാക്കുറുശ്ശി സ്വദേശികള്‍ (76,69),
അബുദാബിയില്‍ നിന്നും വന്ന പൊല്‍പ്പുള്ളി സ്വദേശി(53), കോട്ടോപ്പാടം സ്വദേശി (42), മണ്ണാര്‍ക്കാട് സ്വദേശി (23), ദുബായില്‍നിന്ന് വന്ന കാരാക്കുറുശ്ശി സ്വദേശിനി (55),
തമിഴ്നാട്ടില്‍ നിന്നെത്തിയ ചളവറ പുലിയാനംകുന്ന് സ്വദേശി(37), പറളി സ്വദേശിനി (48), കാഞ്ഞിരപ്പുഴ സ്വദേശി (21), ദല്‍ഹിയില്‍ നിന്നെത്തിയ
പാലക്കാട് പിരായിരി സ്വദേശി (63), കൊല്‍ക്കത്തയില്‍ നിന്നുംവന്ന ഷൊര്‍ണൂര്‍ സ്വദേശി (33), ബെംഗ്ലൂരുവില്‍ നിന്നും വന്ന ഷൊര്‍ണൂര്‍ സ്വദേശി (37) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: