മിലാന്: കൊറോണ മഹാമാരിയെ തുടര്‍ന്ന്് നിര്‍ത്തിവച്ച ഇറ്റാലിയന്‍ സീസണ് ഇന്ന് പുനരാരംഭിക്കും. കോപ്പ ഇറ്റാലിയ രണ്ടാംപാദ സെമിയില്‍ യുവന്റസ് എസി മിലാനുമായി മാറ്റുരയ്്ക്കും. രാത്രി 12. 30 നാണ് കിക്കോഫ്. യുവന്റസിന്റെ അലയന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. കാണികളെ പ്രവേശിപ്പിക്കില്ല.
മാര്‍ച്ച് നാലിനാണ് ഈ രണ്ടാം പാദ സെമിഫൈനല്‍ നടക്കേണ്ടിയിരുന്നത്. കൊറോണ മഹാമാരിയെ തുര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.ഫെബ്രുവരി പതിമൂന്നിന് നടന്ന ആദ്യ പാദ സെമിയില്‍ യുവന്റസും എസി മിലാനും ഓരോ ഗോള്‍ വീതം നേടിയ സമനിലയില്‍ പിരിഞ്ഞു.
സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അണിനിരക്കുന്ന യുവന്റസ് വിജയം നേടുമെന്നാണ് പ്രതീക്ഷ. നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലിറങ്ങുന്നതിനാല് കളിക്കാര്‍ക്ക്് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്് യുവന്റസ് പരിശീലകന് മൗറിസോ സാരി പറഞ്ഞു.
പരിക്കേറ്റ സൂപ്പര്‍ സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ അഭാവം എസി മിലാന് തിരിച്ചടിയായേക്കും. കഴിഞ്ഞ മാസം പരിശീലനത്തിനിടയ്ക്കാണ് ഇബ്രാഹിമോവിച്ചിന് പരിക്കേറ്റത്.
നാളെ നടക്കുന്ന രണ്ടാംപാദ സെമിയില്‍ നാപ്പോളി ഇന്റര്‍ മിലാനുമായി ഏറ്റുമുട്ടും. ആദ്യ പാദ സെമിയില്‍ നാപ്പോളി ഏകപക്ഷീയമായ ഒരു ഗോളിന് വിജയം നേടിയിരുന്നു.
ഈ മാസം പതിനേഴിനാണ് കോപ്പ ഇറ്റാലിയ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍.
കളിക്കാരുടെ അമിത ജോലിഭാരം കുറയ്ക്കുന്നതിനായി കോപ്പ ഇറ്റാലിയയിലെ സെമിഫൈനലുകളിലും ഫൈനലിലും എക്സ്ട്രാ ടൈം അനുവദിക്കില്ല. നിശ്ചിത തൊണ്ണൂറ് മിനിറ്റില്‍ ഇരു ടീമുകളും തുല്യത പാലിച്ചാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: