മലപ്പുറം: ജില്ലാ കളക്ടറുടെ ബംഗ്ലാവിന്റെ ചുമരില്‍ വരച്ച കൊറോണ ബോധവത്കരണ കാര്‍ട്ടൂണിനെതിരെ മതമൗലിക വാദികള്‍. കുന്നുമ്മലില്‍ കലക്ടറുടെ വീടിന്റെ ചുമരില്‍ വരച്ച കാര്‍ട്ടൂണിനെതിരെയാണ് ഇവര്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഈ കാര്‍ട്ടൂണ്‍ സര്‍ക്കാരും വരയ്ക്ക് നേതൃത്വം നല്കിയ കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് പിന്‍വലിച്ചു. കാര്‍ട്ടൂണ്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണെന്ന ഭീഷണി മുഴക്കിയാണ് മതമൗലിക വാദികള്‍ രംഗത്തുവന്നത്.
തുടര്‍ന്ന് മതമൗലിക വാദികളുടെ ഭീഷണിക്ക് വഴങ്ങി അധികൃതര്‍ ചുമരില്‍ വെളുത്ത പെയിന്റടിച്ച് ചിത്രം മായ്ക്കുകയായിരുന്നു. തൊപ്പിയും പച്ച കള്ളിത്തുണിയും ബനിയനും ധരിച്ചയാള്‍ കത്തികൊണ്ട് കോവിഡ് വൈറസിനെ കുത്തുന്നതും പച്ച തട്ടം ധരിച്ച പെണ്‍കുട്ടി പേനയും സാനിറ്റൈസറും കൈയില്‍ കരുതി ‘മലപ്പുറം കത്തി പോരാ മാസ്കും ഉപയോഗിച്ചോളീ, കൊറോണ ഉറപ്പായും മയ്യത്താ’ എന്ന് പറയുന്നതുമായിരുന്നു കാര്‍ട്ടൂണ്‍.
ഇതിനെതിരെ ആദ്യം രംഗത്തുവന്നത് യൂത്ത് ലീഗാണ് തുടര്‍ന്നാണ് വിവിധ സംഘടനകള്‍ കാട്ടൂണിനിരെ പ്രതിഷേധിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാര്‍ട്ടൂണ്‍ ജനങ്ങള്‍ കാണാതിരിക്കാന്‍ കറുത്ത തുണി ഉപയോഗിച്ച് ചുമര് മറയ്ക്കുകയും ചെയ്തിരുന്നു.
കൊറോണ വ്യാപനം തടയുന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കാര്‍ട്ടൂണ്‍ പരസ്യസ്യത്തിനെതിരെ മതമൗലിക വാദികളുടെ ഈ നീക്കം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: