ആര്‍പ്പൂക്കര: ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് തിരുവിതാംകൂര്‍ ദേവസ്വബോര്‍ഡിന്റെ നേതൃത്വത്തില്‍ കപ്പകൃഷി നടത്തിയതില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചു. ക്ഷേത്രത്തോടനുബന്ധിച്ചുളള തരിശായിക്കിടക്കുന്ന അറുപത് സെന്റ് കൊട്ടാരപ്പറമ്പ് ഉളളപ്പോള്‍ ക്ഷേത്രമുറ്റത്ത് കപ്പകൃഷി ചെയ്തത് ഭക്തജനങ്ങളോടും ക്ഷേത്രത്തോടും കാണിക്കുന്ന അനീതിയാണെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.ആര്. ഗോപാലകൃഷ്ണന് പറഞ്ഞു. ക്ഷേത്രമുറ്റത്തെ കപ്പകൃഷി മാറ്റിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുവാനാണ് ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: