കരുനാഗപ്പള്ളി: കൊറോണ പ്രതിരോധ പ്രവര്‍ത്തങ്ങളിലേര്‍പ്പെട്ട സേവാഭാരതി പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി സജീവമാകുന്നു. ക്ലാസുകള്‍ ഓണ്‍ ലൈനിലേക്ക് മാറിയതോടെ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകളോ ടിവിയോ ഇല്ലാതെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനായി സേവാഭാരതി കരുനാഗപ്പള്ളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ടിവി വാങ്ങി നല്കി.
കരുനാഗപ്പള്ളി മോഡല്‍ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥി ദയാവല്ലി, യുപിജിഎസിലെ 5-ാം ക്ലാസുകാരന് ദര്‍ശ് ശിവജി എന്നിവര്‍ക്കാണ് എല്‍ഇഡി ടിവി നല്‍കിയത്. അമൃത ആയുര്‍വേദ കോളേജ് പ്രൊഫസറുമാരായ ഡോ. രമേശ്, ഡോ. വിനീത് എന്നിവരുടെ സഹകരണത്തോടെ വാങ്ങിയ ടിവി ഡോ. വിനീത് കുരുന്നുകള്‍ക്ക് നല്കി.
ആര്‍എസ്എസ് കരുനാഗപ്പള്ളി ഖണ്ഡ് സംഘചാലക് ആര്. മോഹനന്, കൊല്ലം ഗ്രാമജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. രതീഷ്, ജില്ലാ സഹ സേവാപ്രമുഖ് അധിഷ്, ഖണ്ഡ് കാര്യവാഹ് സന്തോഷ്, വ്യവസ്ഥാപ്രമുഖ് അനില്‍, നഗര്‍ കാര്യവാഹ് സുനില്‍, സേവാപ്രമുഖ് അമ്പിളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: