കുണ്ടറ: ലോക്ഡൗണില്‍ വലിയ ഇളവുകള്‍ വന്നിട്ടും സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്താത്തത് ഗ്രാമങ്ങളിലെയും ഉള്നാട്ടിലെയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊല്ലത്തും വിവിധ ഭാഗങ്ങളില്‍ നിന്നും നെടുമ്പന, മുട്ടയ്ക്കാവ്, മയ്യനാട്, കൈതക്കോട്, പുത്തൂര്‍, മുളവന തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് വലയുന്നത്.
സംസ്ഥാന ദേശീയപാതകള്‍ വഴി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിത്തുടങ്ങിയതാണ് ഏക ആശ്വാസം. ആയൂര്‍ കണ്ണനല്ലൂര്‍ വഴി കുണ്ടറ ഭരണിക്കാവ് മേഖലകളിലേക്ക് ഒന്നിടവിട്ട സമയങ്ങളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ ഭാഗങ്ങളിലേക്ക് മുമ്പ് ബസ്സോടിയിരുന്നെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച മുതല്‍ കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ തുടങ്ങിയതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മിക്കവരും സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയാണ്. ഇതോടെ ഇരുചക്രവാഹനങ്ങളും കാറുകളുംകൊണ്ട് നഗരത്തില്‍ ഗതാഗതത്തിരക്കും ഏറുന്നുണ്ട്.
കോവിഡ് ഭീതിമൂലം പലരും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാനും ജനം മടിക്കുന്നുണ്ട്. യാത്രക്കാര്‍ കുറഞ്ഞതോടെ ദിവസേന ഡീസല്‍ അടിക്കാനും തൊഴിലാളികള്‍ക്ക് ശമ്പളംകൊടുക്കാനും വരുമാനംതികയാത്ത സ്ഥിതിയാണെന്നാണ് ബസ്സുടമകള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയാല്‍ മാത്രമേ സര്‍വീസ് നഷ്ടമില്ലാതെ നടത്താനാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: