അഞ്ചല്‍: വീട് തോട്ടിലേക്ക് മറിയുമെന്ന ഭീതിയില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി ഒരു കുടുംബം. അഞ്ചല്‍ വട്ടമണ്തോട് കോളറ പാലത്തിനു സമീപം താമസിക്കുന്ന ബംഗലാംകുന്നില് ഷാഹുല്‍ ഹമീദിന്റെ കുടുംബമാണ് തോട്ടിലേക്ക് വീടും വസ്തുവും മറിയുമെന്ന ഭീതിയില്‍ ജീവിക്കുന്നത്. പിഞ്ചുകുട്ടികളടക്കം ഭീതിയോടെയാണ് ഇപ്പോള്‍ താമസം. തോടിനോട് ചേര്‍ന്ന് ഉയരത്തില്‍ താമസിക്കുന്ന കുടുംബത്തിന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന വസ്തുവിന്റെ ഒരുഭാഗം കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വട്ടമണ്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. വീണ്ടും ശക്തമായ മഴ പെയ്താല്‍ മതില്‍ക്കെട്ടും വീടും തോട്ടിലേക്ക് പതിക്കുമെന്ന സ്ഥിതിയിലാണ്.
തോടിനു സംരക്ഷണഭിത്തി കെട്ടാത്തതിനെ തുടര്‍ന്നാണ് കൃഷി ഉള്‍പ്പെടെ നല്ലൊരുഭാഗം വസ്തു ഇടിഞ്ഞു തോട്ടിലേക്ക് മറിഞ്ഞത്. പലപ്രാവശ്യം പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും തോടിനു സംരക്ഷണഭിത്തി കെട്ടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ഷാഹുല്‍ഹമീദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: