തിരുവനന്തപുരം: നടിയും സിപിഎം ആക്റ്റിവിസ്റ്റുമായി മാല പാര്‍വതിക്കെതിരേ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. പാര്‍വതിയുടെ പേര് വ്യക്തമാക്കായതെയാണു ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയോ സാമൂഹ്യ പ്രവര്‍ത്തകയോ ഒന്നുല്ലെന്നും യുപിഎ കാലത്ത് നീരാറാഡിയ ഡല്‍ഹിയില്‍ ചെയ്ത അതേ പണിയാണ് കുറേക്കാലമായി തിരുവനന്തപുരത്ത് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു. വിജയേട്ടന്‍ , കമലേടത്തി എന്നൊക്കെ വിളിച്ച് ഉളുപ്പില്ലാതെ എവിടെയും കയറി ചെല്ലാനുള്ള തൊലിക്കട്ടിയാണ് പ്രധാനം. അതിനുവേണ്ടി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയാണ് ഇടത് സാംസ്‌കാരിക പ്രവര്‍ത്തക എന്നത്. മണ്ടന്‍ കുണാപ്പികളായ സിപിഎമ്മുകാര്‍ക്ക് അതു മനസിലായിട്ടില്ലെന്നും സന്ദീപ്. മാല പാര്‍വതിയുടെ മകനും എസ്എഫ്‌ഐ നേതാവുമായ അനന്തകൃഷ്ണന്‍ ട്രാന്‍സ് വുമണായ സീമ വിനിതിനോട് അശ്ലീലം ചാറ്റ് ചെയ്തതും നഗ്നചിത്രങ്ങള്‍ അയച്ചതും സോഷ്യല്‍ മീഡിയയില്‍ വന്‍വിവാദമായിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം- സാംസ്‌കാരിക പ്രവര്‍ത്തകയോ സാമൂഹ്യ പ്രവര്‍ത്തകയോ ഒന്നുമല്ല പ്രമുഖ. യുപിഎ കാലത്ത് നീരാറാഡിയ ഡല്‍ഹിയില്‍ ചെയ്ത അതേ പണിയാണ് കുറേക്കാലമായി തിരുവനന്തപുരത്ത് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കാര്യങ്ങള്‍ നടത്തിക്കൊടുത്ത് കമ്മീഷന്‍ വാങ്ങലാണ് പരിപാടി. വിജയേട്ടന്‍ , കമലേടത്തി എന്നൊക്കെ വിളിച്ച് ഉളുപ്പില്ലാതെ എവിടെയും കയറി ചെല്ലാനുള്ള തൊലിക്കട്ടിയാണ് പ്രധാനം. അതിനുവേണ്ടി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയാണ് ഇടത് സാംസ്‌കാരിക പ്രവര്‍ത്തക എന്നത്. മണ്ടന്‍ കുണാപ്പികളായ സിപിഎമ്മുകാര്‍ക്ക് അതു മനസ്സിലായിട്ടില്ല. നീരാ റാഡിയ കോണ്‍ഗ്രസ് നേതാക്കളെ ഇങ്ങനെയൊക്കെ പറഞ്ഞു തന്നെയാണ് ഫോണ്‍ ചെയ്തിരുന്നത്.
മുംബൈ ആസ്ഥാനമായ മൈനിങ് കമ്പനിക്ക് വേണ്ടി 2009 ല്‍ ആയമ്മ നിരവധി കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. കഴക്കൂട്ടം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ കമ്പനി ആക്രമിക്കപ്പെട്ടപ്പോള്‍ പിആര്‍ഒ വര്‍ക്കുമായി രംഗത്തിറങ്ങിയത് പ്രമുഖയായിരുന്നു.
കമ്പനിയുടെ പത്രസമ്മേളനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നതും അവര്‍ തന്നെ. മുംബൈ ആസ്ഥാനമായ മറ്റൊരു കമ്പനിയുടെ ഭാഗമായിരുന്നു അവരക്കാലത്ത്. വിജയേട്ടനുമായി കമ്പനി മുതലാളിമാരുടെ സിറ്റിംഗ് നടത്തിച്ചത് പ്രമുഖ തന്നെ. ഒടുവില്‍ കമ്പനിയുടെ കാര്യങ്ങള്‍ എതിരാളികള്‍ക്കും ഒറ്റിക്കൊടുത്തു പണം വാങ്ങി എന്ന് മുംബൈ കമ്പനിക്ക് ബോധ്യപ്പെട്ടു. നില്‍ക്കക്കള്ളിയില്ലാതെ കമ്പനി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഓടി രക്ഷപ്പെട്ടു. സഖാക്കളുടെ ശ്രദ്ധയ്‌ക്ക്. ന്യായീകരിച്ച് കൂടുതല്‍ പോകാതിരിക്കുന്നതാണ് നല്ലത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: