കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് ഒരുക്കിയ ബ്രേക്ക് ദ ചെയിന്‍ അങ്ങാടികളിലും ബസ് സ്റ്റോപ്പുകള്‍ക്കും പിന്നാലെ സര്‍ക്കാര്‍ ആശുപത്രികളിലും നിലയ്ക്കുന്നു. സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിസ്സംഗതയാണ് ഇതിന് കാരണം.
ജില്ലയിലെ ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായുള്ള കൈ കഴുകല്‍ കേന്ദ്രങ്ങളാണ് നോക്കുകുത്തിയായത്. കൈകഴുകാന്‍ വെള്ളവും സോപ്പുമില്ല. മോടിയില്‍ തൂക്കിയ ബാനറും കീറിത്തൂങ്ങിയനിലയിലാണ്. കൈ കഴുകല്‍ കേന്ദ്രങ്ങള്‍ ചിലയിടങ്ങളില്‍ ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ട്.
കടുത്ത വേനലിലും വെള്ളമെത്തിച്ച് കൈകഴുകല്‍ കേന്ദ്രങ്ങള്‍ സജീവമായിരുന്നു.എന്നാലിപ്പോള്‍, മഴയില്‍ വെള്ളം സുലഭമായിട്ടും കൈകഴുകല്‍ കേന്ദ്രങ്ങളില്‍ വെള്ളമില്ലാത്ത നിലയിലാണ്.
സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസടക്കമുള്ള വിവിധ വകുപ്പുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സജീവമായ ബ്രേക്ക് ദ ചെയിന്‍ പ്രചാരണ പദ്ധതിയാണ് ഇപ്പോള്‍ നാമമാത്രമായിരിക്കുന്നത്. സാമൂഹ്യ വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുമ്പോഴാണ് പൊതുയിടങ്ങളിലെയും ആരോഗ്യ കേന്ദ്രങ്ങളിലേയും കൈകഴുകല്‍ കേന്ദ്രങ്ങള്‍ ഉപയോഗരഹിതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: