കൊച്ചി: ആര്‍എസ്എസിന് വേണ്ടിജീവിതം ഒഴിഞ്ഞു വെച്ച ആളായിരുന്നു ആര്. വേണുഗോപാല്‍. തികഞ്ഞ ലാളിത്യം നിറഞ്ഞ വ്യക്തിത്വം. 1942ല്‍ ആര്‍എസ്എസ് സ്ഥാപകരില്‍ ഒരാളായ ദത്തോപാന്ത് ഠേംഗ്ഡിജിയുമായുള്ള അടുപ്പമാണ് ആര്. വേണുഗോപാലിനെ ഈ വഴിയിലേക്ക് എത്താനായി പ്രേരിപ്പിച്ചത്.
പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വ്വകലാശാല ന്നിവിടങ്ങളിലായിരുന്നുവിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും ആര്‍എസ്എസിലൂടെ രാഷ്ട്രസേവനം എന്ന വഴിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. 1945ല്‍ ആര്.എസ്.എസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിപ്പിക്കുവാന്‍ നിയോഗിച്ചത് വേണുഗോപാലിനെയായിരുന്നു. ഇതോടെ 1948 ആകുമ്പോഴോക്കും ആര്. വേണുഗോപാല്‍ പൂര്‍ണ്ണമായും സംഘ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
പല ജില്ലകളിലും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് സംഘ ശാഖകള്‍ ആരംഭിച്ചു. സംഘം നിരോധിക്കപ്പട്ട കാലത്ത് സത്യാഗ്രഹ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. ഇതിന്റെ ഭാഗമായി ജനസംഘത്തിന്റേയും ബിഎംഎസ്സിന്റെയും കേസരിയുടേയും സാരഥ്യത്തിലേക്കും അദ്ദേഹം എത്തി. പി. പരമേശ്വരന്റെ സഹായിയാണ് ഭാരതീയ ജനസംഘത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.
തൊഴിലാളി രംഗത്ത് ഇതര സംഘടനകളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് ആയിട്ടുണ്ട്. ബിഎംഎസ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതിനു പിന്നില്‍ ആര്. വേണുഗോപാല്‍ എന്ന മനുഷ്യന്റെ പ്രയതനവും വളരെ വലുതാണ്.
അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് പഴയ കോണ്‍സ്ര് സര്‍ക്കാര്‍ ജനീവയില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി രണ്ട് തവണ അയച്ചിട്ടുണ്ട്. തൊഴിലാളി രംഗത്ത് ഇതരസംഘടനകളുമായുള്ള നല്ല ബന്ധവും കൂട്ടായ്മയും സൃഷ്ടിക്കാനും അതു ഉറപ്പിച്ചു നിര്‍ത്താനും ആര്. വേണുഗോപാല്‍ നിരന്തരമായി ശ്രമിച്ചിരുന്നു.
ചൈന സന്ദര്‍ശിച്ച ആദ്യ കമ്മ്യൂണിസ്റ്റ് ഇതര തൊഴിലാളി സംഘടന പ്രതിനിധിയും ആര്. വേണുഗോപാലാണ്. നിലമ്പൂര്‍ കോവിലകത്ത് എല്ലാ സുഖ സൗകര്യങ്ങളോട് കൂടിയും ഉന്നത വിദ്യാഭ്യാസവും നേടിയിട്ടും രാഷ്ട്ര സേവനമാണ് മുഖ്യമെന്ന് കരുതി ഇതെല്ലാം വേണ്ടെന്ന് വെച്ച കര്‍മ്മയോഗിയാണ് അദ്ദേഹം. ഒന്നും നേടാന്‍ ആഗ്രഹിക്കാതെ എല്ലാം നാടിനും ജനങ്ങള്‍ക്കുമായി അദ്ദേഹം ജീവിച്ചു തീര്‍ത്തു. അദ്ദേഹത്തിന്റെ വിയോഗത്തോടെ സംഘപ്രസ്ഥാനത്തിന് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: