കല്ലടിക്കോട് :തുപ്പനാട് പുഴയിലെ ഒലിപ്പാറ തടയണയുടെ വശങ്ങള് പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സിമന്റ് കട്ടകള്‍ പുഴയില്‍ നിന്നും നീക്കം ചെയ്തില്ല. കാലവര്‍ഷം ശക്തമാകുന്നതിനാല്‍ ഇവ ഉടന്‍ മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. യാതൊരു മുന്‍കരുതലുമില്ലാതെ 30 ലക്ഷം മുടക്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹില്‍ ഏരിയ ഡവലപ്പ്മെന്റ് അതോറിറ്റി നിര്‍മിച്ച ഒലിപ്പാറ തടയണയുടെ വശങ്ങളാണ് കോടതി ഉത്തരവില്‍ പൊളിച്ചു നീക്കേണ്ടി വന്നത്. എന്നാല്‍ പൊളിച്ച അവശിഷ്ടങ്ങള്‍ മാറ്റാതെ പുഴയോരത്തുതന്നെ ഇട്ടതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ആവശ്യമായ പഠനം നടത്താതെ നര്‍മാണം നടത്തിയതിലാണ് ഇത് പൊളിക്കേണ്ടി വന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മഴ വരുന്നതോടെ ഇത് പുഴയുടെ ഒഴുക്കിനെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: