കൊഴിഞ്ഞാമ്പാറ: ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. വേലന്താവളം നല്ലൂരിന് സമീപം സിസിആര്‍ കോളനിയില്‍ നിന്നും കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. ഇന്നലെ ബോംബ് സ്ക്വാഡ് എസ്ഐ ഡി. വിജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിന്നീട് ഡോഗ് സ്ക്വാഡ് എസ്ഐ ആന്റണിയുടെ നേതൃത്വത്തിലും ഫോറന്‍സിക് ഓഫീസര്‍ സൗഫീനയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്.
റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഡിറ്റനേറ്ററുകളിലൊന്ന് ഇലക്ട്രിക് വസ്തുവാണെന്ന് കരുതി ബാറ്ററിയുമായി കണക്ട് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. സിസിആര്‍ കോളനി ശങ്കരനാരായണന്റെ
മക്കളായ ജെറാള്‍ഡ് (15) , വലതുകൈയിലും കാലിനും പരിക്കേറ്റ് ചികിത്സയിലാണ്. ജസ്റ്റിന് (14) കാലിനും വയറിനുമാണ് പൊള്ളലേറ്റിട്ടുണ്ട് . ഇവര്‍ എലിപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടതു കൈക്ക് നിസാര പരിക്കേറ്റ ആല്വിന് (14) ബുധനാഴ്ച്ച ആശുപത്രി വിട്ടു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ 32 ഡിറ്റനേറ്ററുകള്‍ കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ നലൂരില്‍ നിന്നും കിലോമിറ്ററുകള്‍ക്കപ്പുറം തമിഴ്നാടാണ് . ഇവിടം കേന്ദ്രീകരിച്ച് നിരവധി കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ പാറ പൊട്ടിക്കുന്നതിനായി
കൊണ്ടു പോകുന്നതിനിടെ പരിശോധന ഭയന്ന് ഉപേക്ഷിച്ചതാകുമെന്ന പ്രാഥമിക നിഗമനത്തിലാണ്കൊഴിഞ്ഞാമ്പാറ പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: