കൊല്ലം: ഒരു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിട്ടില്ല. മൂന്നുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരുമാണ്.
രണ്ടുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരു വയസുള്ള ആണ്‍കുട്ടി പുനലൂര്‍ പിറവന്തൂര്‍ സ്വദേശികളായ അച്ഛനമ്മമര്‍ക്കൊപ്പമാണ് നൈജീരിയയില്‍ നിന്നും എപികെ 7812 ഫ്ളൈറ്റില്‍ മെയ് 31ന് കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് സ്വകാര്യകാറില്‍ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. കുഞ്ഞിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ എട്ടിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. ഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പാണയം കരവാളൂര്‍ സ്വദേശിനിയായ സ്ത്രീ (52), പുനലൂര്‍ വിളക്കുടി സ്വദേശിയായ യുവാവ് (31), ക്ലാപ്പന സ്വദേശിയായ 51 കാരന്‍, തൊടിയൂര്‍ സ്വദേശിനിയായ യുവതി (31) എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍. മെയ് 21ന് രോഗം സ്ഥിരീകരിച്ച കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ 63കാരന്‍, ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച ഇട്ടിവ മഞ്ഞപ്പാറസ്വദേശിനിയായ 39 വയസുള്ള യുവതി എന്നിവരാണ് ആശുപത്രി വിട്ടത
പ്രതികരിക്കാൻ ഇവിടെ എഴുതുക