അഞ്ചാലുമൂട്: കാഞ്ഞിരംകുഴി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന പൊതുകിണര്‍ സംരക്ഷിക്കാന്‍ നടപടിയില്ല. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണിത്. കടുത്ത വേനല്‍ കാലത്ത് പോലും വറ്റാത്ത കിണറാണിത്. ഇപ്പോള്‍ ഇതിനുള്ളില്‍ കാട് വളര്‍ന്നു മാലിന്യങ്ങള്‍ നിറഞ്ഞു.
രാജഭരണ കാലത്ത് നിര്‍മ്മിച്ചതാണ് കിണര്‍. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെഎസ്ഇബി, കെഎസ്എഫ്ഇ, പാല് സൊസൈറ്റി എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ തൃക്കരുവ, പനയം പഞ്ചായത്തുകളുടെ സംഗമസ്ഥാനവുമാണ്. കിണര്‍ സംരക്ഷിക്കുയാണെങ്കില് ഈ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള വെള്ളം ഈ കിണറ്റില്‍ നിന്നും ശേഖരിക്കാനാകും.
കാലാകാലങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താറുണ്ടെങ്കിലും കിണറിനുള്ളില്‍ നിന്നും വളര്‍ന്നുവരുന്ന കാടുകള്‍ നീക്കം ചെയ്യാറില്ല. അതുമൂലം ശുദ്ധജലം നശിക്കുകയാണ്. രണ്ടു പഞ്ചായത്തുകളുടെ സംഗമസ്ഥാനമുള്ള കിണര്‍ ഉപയോഗ പ്രദമാക്കണമെന്നു ബിജെപി കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ് രതീഷ് രവി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: