ദളപതി വിജയ് നായകനാകുന്ന പുതിയ സിനിമയില്‍ മലയാളി താരം മഡോണ സെബാസ്റ്റിയന് നായിക ആകുമെന്ന് റിപ്പോര്‍ട്ട്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം എ.ആര്. മുരുഗദോസും വിജയിയും ഒന്നിക്കുന്ന സിനിമയാണിത്. വിജയ്യുടെ 65-ാമത്തെ സിനിമയില്‍ രണ്ട് നായികമാരാണ് ഉണ്ടാകുക. അതിലൊന്ന് മഡോണയാണെന്ന് ഉറപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ വിശദവിവരങ്ങള്‍ ജൂണ്‍ 22ന് പുറത്തുവിടും
സണ്‍ പിക്ചേഴ്സ് ആയിരിക്കും സിനിമ നിര്‍മിക്കുക.തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളും മഡോണ സെബാസ്റ്റ്യനുമായിരിക്കും നായിക വേഷങ്ങള്‍ ചെയ്യുന്നത്. കാതലും കടന്തു പോകും, കവന്‍, ജുങ്കാ, പവര്‍ പാണ്ടി, വാനം കൊട്ടട്ടും എന്നീ തമിഴില്‍ സിനിമകളില്‍ മഡോണ സെബാസ്റ്റ്യന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: