തിരുവനന്തപുരം: ക്ഷേത്രഭദ്രതാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. നിത്യപൂജകള്‍ക്ക് ധനമില്ലാതെ വിഷമിക്കുന്ന പതിനായിരം ക്ഷേത്രങ്ങളെ സഹായിക്കാനാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളെ ഉള്‍പ്പെടുത്തി നടത്തുന്ന ക്ഷേത്രഭദ്രതാ പദ്ധതിക്ക് തുടക്കമായത്. ജില്ലാതല ഉദ്ഘാടനം ശ്രീകണ്ഠേശ്വരം അരശംമൂട് ശ്രീമഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം മതപണ്ഡിതന്മാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ രാഷ്ട്രീയ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിനെ മാത്രമാണ് ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് എസ്. സേതുമാധവന് പറഞ്ഞു.
ക്ഷേത്രങ്ങളുമായി നേരിട്ട് പ്രവര്‍ത്തിക്കുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയേയോ ക്ഷേത്ര തന്ത്രിമാരുടെ സംഘടനയേയോ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ഹൈന്ദവ ആചാരങ്ങളേയും വിശ്വാസങ്ങളേയും കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കുന്ന ഒരു സംഘടനയെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നും എസ്. സേതുമാധവന് പറഞ്ഞു.
ക്ഷേത്രങ്ങളില്‍ നിരവധി ആചാര അനുഷ്ഠാനങ്ങളുണ്ട്. ക്ഷേത്രമെന്ന് പറയുന്നത് പ്രത്യേക ഒരു ശക്തിയുടെ കേന്ദ്രമാണ്. ക്ഷേത്ര ദര്‍ശനം അപ്രസക്തമാക്കുന്ന തീരുമാനത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. സര്‍ക്കാര്‍ അടുത്ത് പറയാന്‍ പോകുന്ന കാര്യം ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് അനുവാദം നല്കിയതുകൊണ്ടാണ് കൊറോണ രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കാന്‍ കാരണമെന്നാണ്. തുടര്‍ന്ന് ദര്‍ശനം അനുവദിച്ച ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടാനും സര്‍ക്കാര്‍ തീരുമാനിക്കും. കഷ്ടതയനുഭവിക്കുന്ന ഒരു ക്ഷേത്രം പോലും പൂട്ടാതിരിക്കാനും ക്ഷേത്രങ്ങള്‍ നിലനില്‍ക്കാനുമാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭദ്രതാ പദ്ധതിക്ക് തുടക്കമായതെന്നും എസ്. സേതുമാധവന് പറഞ്ഞു.
എണ്ണ, നെയ്യ്, അരി, ശര്‍ക്കര ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങളാണ് ക്ഷേത്രങ്ങളിലേയ്ക്ക് നല്‍കുന്നത്. ക്ഷേത്രഭദ്രതാ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ എം.ഗോപാല്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് മഹേഷ്, സംവിധായകന് വിജിതമ്പി, എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു, താലൂക്ക് ജോയിന്റ് സെക്രട്ടറി ജയപ്രകാശ്, മാതൃസമിതി ജില്ലാ അധ്യക്ഷ പത്മാവതി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
കരമന മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന പരിപാടി ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ ജി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കരമന അജിത്ത് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: