Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തുന്നില്ല; സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി,​ യാത്രാദുരിതം രൂക്ഷം

സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി; യാത്രാദുരിതം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:13 am IST
in Kozhikode

കോഴിക്കോട്: സ്വകാര്യബസ്സുകള്‍ മിക്കതും സര്‍വ്വീസ് നിര്‍ത്തിയതോടെ നഗരത്തില്‍ യാത്രാദുരിതം രൂക്ഷമായി. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് കുറവില്ല. യാത്രക്കാരുടെ കുറവും നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്താതിനാലും സര്‍വ്വീസുകള്‍ നഷ്ടത്തിലാണെന്നാണ് ബസ്സുടമകള്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തിയ സിറ്റി ബസ്സു കള്‍ പോലും ഇപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അല്പം ചില ദീര്‍ഘ ദൂരബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ കുറവാണ്.  

കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് അറുതിയാവുന്നില്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കുന്നുണ്ട്. നിന്ന് യാത്ര ചെയ്യാന്‍ അനുമതി ഇല്ലാത്തതിനാല്‍ സീറ്റുകള്‍ നിറഞ്ഞാല്‍ പിന്നെ വരുന്ന സ്റ്റോപ്പുകളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നില്ല.  

രാവിലെ ജോലിക്കായി ഇറങ്ങിയ പലരും ബസ് കിട്ടാതായതോടെ ഓട്ടോറിക്ഷയും ടാക്‌സിയും വിളിച്ച് പോകേണ്ട അവസ്ഥയിലായി. ജില്ലയില്‍ ഏറ്റവും തിരക്കേറിയ മെഡിക്കല്‍ കോളേജ്, വെള്ളിമാട്കുന്ന്, രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗത്തേക്കും പാലാഴി, മേത്തോട്ട് താഴം, പൊറ്റമ്മല്‍ റൂട്ടിലും സിറ്റി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അതെല്ലാം നിലച്ചമട്ടാണ്. പന്തീരാങ്കാവ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചതോടെയാണ് ഈ മേഖലയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിയത്.  

കടുത്ത സാമ്പത്തിക നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്താന്‍ കഴിയാ ത്തതുകൊണ്ടാണ് അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിയതെന്ന് സ്വകാര്യബസ്സുടമകള്‍ പറയുന്നു. കോവിഡ് 19 ഭീതികാരണം ആളുകള്‍ ബസില്‍ കയറാത്ത അവസ്ഥയാണെന്ന് ബസ് ഉടമകളും ജീവനക്കാരും പറയുന്നു. പല ബസുകളും കാലിയായാണ് സര്‍വീസ് നടത്തുന്നത്. ഭൂരിഭാഗം ബസ് ഉടമകളും സര്‍വീസ് നിര്‍ത്തുകയാണെന്ന തീരുമാനത്തിലാണെന്നും ആരെങ്കിലും സര്‍വീസ് നടത്തിയാല്‍ തടയില്ലെന്നും ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ പറഞ്ഞ ആനുകൂല്യങ്ങള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ല. മൂന്നു മാസത്തെ നികുതി ഒഴിവാക്കുമെന്നും ചാര്‍ജ് കൂട്ടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പാക്കിയിയിട്ടില്ല. മുന്‍പ് 8000 മുതല്‍ 10,000 രൂപ വരെ ദിവസവും ലഭിച്ച റൂട്ടുകളില്‍ ഇപ്പോള്‍ 3000 – 4000 രൂപയാണ് ലഭിക്കുന്നത്. നിലവിലെ വരുമാനം ഡീസല്‍ ചെലവിന് പോലും തികയില്ല. ഇതിനിടയില്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍, തൊഴിലാളികളുടെ ശമ്പളം തുടങ്ങിയവ നല്‍കണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തിയതോടെ തൊഴിലില്ലായതിനെ തുടര്‍ന്ന് കക്കോടിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തിരുന്നു. കക്കോടി മക്കട കീഴൂര്‍വീട്ടില്‍ സന്തോഷ് ആണ് മരിച്ചത്.  

Tags: strikebus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.