മുക്കം: കാലവര്‍ഷത്തില്‍ ഇരുവഴിഞ്ഞി പുഴയുടെ കരയിടിച്ചിലിന് തടയിടാന്‍ ജൈവവേലിയായി മുളങ്കാടുകളടക്കമുള്ള വൈവിധ്യമാര്‍ന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ പദ്ധതി തെയ്യത്തുംകടവിന്റെ താഴ്ഭാഗത്ത് തുടങ്ങി. പച്ച തുരുത്ത് എന്ന പേരിലുള്ള പദ്ധതി മുക്കം നഗരസഭയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ഇപ്പോള്‍ 21 ഡിവിഷനിലെ ഇരുവഴിഞ്ഞി പുഴയുടെ തീരത്താണ് പ്രവര്‍ത്തി തുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ തീര ഭാഗത്ത് മുളപോലെയുള്ള മരങ്ങള്‍ നടുന്നതിന് നൂറിലേറെ കുഴികളെടുത്ത് കഴിഞ്ഞു. തുടര്‍ ദിവസങ്ങളിലും തുടരും.
രണ്ട് പ്രളയകാലത്തും ഇരുവഴിഞ്ഞിപ്പുഴയിലെ കരയിടിച്ചില്‍ സങ്കീര്ണ്ണമാക്കിരുന്നു. ഇതേതുടര്‍ന്ന് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ തെയ്യത്തു കടവില്‍ പുഴ മഞ്ഞി തൈകള്‍ വെച്ച് പിടിപ്പിച്ചതിലൂടെ കരയിടിച്ചില്‍ കുറഞ്ഞിരുന്നു. ഇനി മുളങ്കാടുകളും മറ്റു മരങ്ങളും തെയ്യത്തു കടവിന്റെ തീരങ്ങളില്‍ പച്ച തുരുത്തിന്റെ ജൈവവേലിയായി അഴക് വിടര്‍ത്തും. തൊഴിലുറപ്പ് തൊഴിലാളിയായ ടി.കെ. രജനിയുടെ നേതൃത്വത്തിലാണ് തൈകള്‍ നടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: