കുവൈറ്റ് സിറ്റി: നാല് മരണങ്ങളും പുതിയതായി 630 കൊറോണ കേസുകളുമാണ് കുവൈറ്റ് ആരോഗ്യ മ്രന്താലയം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 9,401 ഇന്ത്യാക്കാരുള്‍പ്പെടെ 33,140 ആയി. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 920 പേരടക്കം ആകെ 22,162 പേരാണ് രോഗമുക്തിനേടിയത്.
ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 4 പേര്‍ ഉള്‍പ്പെടെ രാജ്യത്തെ കൊറോണ മരണസംഖ്യ 273ആയി. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ആധികവും കുവൈറ്റ് സ്വദേശികളിലാണ്. 271 പേര്‍. രാജ്യങ്ങള്‍ തിരിച്ച് 105 ഇന്ത്യന്‍ പൗരന്മാര്‍, ഈജിപ്ത്കാര്‍ 101, ബംഗ്ലാദേശികള്‍ 57. മറ്റുള്ളവര്‍ വിവിധ രാജ്യക്കാരുമാണ്.
24 മണിക്കൂറിനിടയില്‍ 3,218 പേരില്‍ കൊറോണ പരിശോധന നടത്തിയതോടെ ആകെ 3,21,502 പേരിലാണ് ഇതുവരെയായി പരിശോധന നടത്തിയത്. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ അഹ്മ്മദിയില്‍ നിന്നുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 207പേര്‍. ചികിത്സയില്‍ കഴിയുന്ന 10,705 പേരില്‍ 173 പേര്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: