ന്യൂദല്‍ഹി : ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും അമിത്ഷായും . ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വെര്‍ച്വല്‍ റാലിക്കിടെയായിരുന്നു ഇരുവരും ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല.രാജ്യം ഇതിനോട് ഇനിയും നിശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കേന്ദ്രമന്ത്രിമാര്‍ താക്കീത് നല്കി.
രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് അവരെ ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് ഒരുമടിയുമില്ല. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ നമ്മള് പാക്കിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ കടന്ന് അവര്‍ക്ക് മറുപടി നല്‍കിയെന്നും അമിത് ഷാ അറിയിച്ചു.
ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുമ്പ് അങ്ങോട്ടേയ്ക്ക് ആക്രമിക്കാനും ഇന്ത്യ തയ്യാറാണ്. മുന്‍ പ്രധാനമന്ത്രിമാരെ പോലെ ഭീകരാക്രമണമുണ്ടായാലും മിണ്ടാതിരിക്കുന്ന ഒരു പ്രധാനമന്ത്രിയല്ല ഇന്ന് രാജ്യത്തിനുള്ളത്. എയര്‍സ്ട്രൈക്കും സര്‍ജ്ജിക്കല്‍ സ്ട്രൈക്കുമായി പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കയറിയാണ് അവരെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിക്കുള്ളില്‍ കടന്ന് കയറിയുള്ള ഒരു നീക്കങ്ങള്‍ക്കും രാജ്യം നിശബ്ദമായി മറുപടി നല്‍കില്ലെന്ന് രാജ്നാഥ് സിങ്ങും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: