ന്യൂദല്‍ഹി:കോവിഡ് 19 അടക്കം പകര്‍ച്ചാ സാധ്യതയുള്ള രോഗങ്ങള്‍ ബാധിച്ചവരെ, സ്പര്ശനമേല്ക്കാതെ ഒഴിപ്പിക്കാനായിഇന്ത്യന് വ്യോമസേന രൂപം നല്കി വികസിപ്പിച്ച എയര്‍ബോണ്‍ റെസ്ക്യൂ പോഡ് ഫോര്‍ ഐസൊലേറ്റഡ് ട്രാന്സ്പോര്ട്ടേഷന് സംവിധാനം വ്യോമസേനയുടെ ഭാഗമായി .രാജ്യത്തെ ഉയര്‍ന്ന മേഖലകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും, ഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
പ്രധാനമന്ത്രിയുടെ ‘സ്വാശ്രയഭാരതം’ എന്ന ആഹ്വാനത്തിന് പിന്തുണ നല്‍കികൊണ്ട്, തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിച്ച് അറുപതിനായിരം രൂപ മാത്രം ചിലവിലാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങള്‍ക്കായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നവയ്ക്ക് അറുപത് ലക്ഷം രൂപ വരെയാണ് വില.
വ്യോമയാന ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുള്ള വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ സംവിധാനത്തിന് ഭാരവും കുറവാണ്. കൂടാതെ, ഐസൊലേഷന്‍ ചേമ്പറിനുള്ളില്‍ തുടര്‍ച്ചയായി പൂജ്യത്തിനു താഴെ മര്‍ദ്ദം ക്രമീകരിക്കാനും കഴിയും. ഇതിലൂടെ, വിമാനജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗ്രൗണ്ട് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത ഒഴിവാക്കാനാകും.
ജീവന്‍രക്ഷാ, നിരീക്ഷണ ഉപകരണങ്ങള്‍, ആരോഗ്യപ്രര്ത്തകര്ക്കായുള്ള പ്രത്യേകതരം കയ്യുറകള്‍ എന്നിവ സഹിതമാണ് രൂപകല്പന നടത്തിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: