തിരുവനന്തപുരം: മുസ്ലിം, ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കാതിരിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ തുറക്കുന്നതിന് മാത്രം സംസ്ഥാന സര്‍ക്കാര്‍ ധൃതി കാണിക്കുന്നത് എന്തിനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആര്‍ത്തി ഭക്തരുടെ പേരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. തികഞ്ഞ ലാഘവ ബുദ്ധിയോടെയാണ് പിണറായി സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഈ മാസം 30 വരെയെങ്കിലും ക്ഷേത്രങ്ങള്‍ തുറക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ കടകംപള്ളി എന്നും ഭക്തരുടെ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപൊള്ളുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ മാനിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.
നിത്യപൂജയുടെ ചെലവ് പോലും താങ്ങാനാകാതെ നിരവധി ക്ഷേത്രങ്ങള്‍ സംസ്ഥാനത്തുണ്ട്. പിണറായി സര്‍ക്കാരിന് ക്ഷേത്രങ്ങളോട് താത്പ്പര്യമില്ല. വരുമാനമില്ലാത്ത ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാനം ഒരു രൂപ പോലും ചെലവഴിക്കുകയോ നടപടികളുമോ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ആരോടും കൂടിയാലോചിക്കാതെയാണ്. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ബീവറേജസിന് മുന്നില്‍ ആയിരങ്ങള്‍ മദ്യം വാങ്ങുന്നതിനായി ദിനംപ്രതി കൂടുന്നുണ്ട്. ഇതിലൊന്നും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മദ്യ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ബെവ്ക്യൂ ആപ്പ് പരാജയപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാരിനിത് സാമ്പത്തികമായി വന്‍ ബാധ്യതയാണ് ഉണ്ടാക്കിയത്. ഇതോടെയാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. വി മുരളീധരന് എന്ത് ചെയ്യണം എന്ന് കടകംപള്ളി തീരുമാനിക്കണ്ട. കേന്ദ്രം പറയുന്നതെല്ലാം ഇവിടെ നടപ്പാക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലൊന്നും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് നിര്‍ദ്ദേശം നല്കിയ ബസ് സര്‍വീസുകളില്‍ ചിലപ്പോള്‍ എഴുപതോളം പേരാണ് യാത്ര ചെയ്യുന്നത്. ഇതിലൊന്നും നടപടിയില്ല. കൊറോണ കേസുകള്‍ സംസ്ഥാനത്ത് പ്രതിദിനം 100 കടക്കുമ്പോളും ഹോം ക്വാറന്റൈന് മതിയെന്നാണ് പിണറായി സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മറ്റ് താത്പ്പര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: