കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ക്ക് രോഗമുക്തി. തൃക്കൈപ്പറ്റ സ്വദേശിയായ 37 കാരനും ബത്തേരി ചീരാല്‍ സ്വദേശിയായ 22 കാരനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തൃക്കൈപ്പറ്റ സ്വദേശി ഡല്‍ഹിയില്‍ നിന്ന് മെയ് 28 ന് ബാംഗ്ലൂര്‍ വഴി കോഴിക്കോട് എത്തി മേപ്പാടിയിലെ കോവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്നു.
ചീരാല്‍ സ്വദേശി അബുദാബിയില്‍ നിന്നും കൊച്ചി വഴി കോഴിക്കോട് എത്തി 27 ആം തീയതി മുതല്‍ കോഴിക്കോട് കോവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്നു. മുട്ടില്‍ സ്വദേശി 42 കാരനും പുല്‍പ്പള്ളി സ്വദേശി 19 കാരനുമാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
രോഗം സ്ഥിരീകരിച്ച് 16 പേര് മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടു പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2247 ആളുകളുടെ സാമ്പിളുകളില്‍ 1904 ആളുകളുടെ ഫലം ലഭിച്ചതില്‍ 1868 നെഗറ്റീവും 38 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. 338 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2672 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ ഫലം ലഭിച്ച 2065 ല്‍ 2058 നെഗറ്റീവും 7 പോസിറ്റീവുമാണ്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 169 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 166 രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്കി, ഇതില്‍ 144 മുതിര്‍ന്ന പൗരന്മാരും ഉള്‍പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: