എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ വാള്‍വ് സ്റ്റേഷന് പരിസരം മലിനജലം കെട്ടി കിടന്ന് കൊതുക് വളര്‍ത്തല്‍ കേന്ദ്രമായതായി പരാതി. കെട്ടിക്കിടക്കുന്ന മലിനജലത്തിന് മുകളിലായി ഒരു പാളി രൂപപ്പെട്ട് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ യാണുള്ളത്.
കഴിഞ്ഞ വര്‍ഷം ഇതുപോലെ അവസ്ഥ കണ്ടിട്ട് പഞ്ചായത്ത് ഓഫീസിലും ഹെല്‍ത്ത് സെന്ററിലും വിവരമറിച്ചതിന്റെ ഫലമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ ഇത് മന്ത് രോഗമുണ്ടാക്കുന്ന ലാവയാണെന്ന് കണ്ടെത്തുകയും നശിപ്പിച്ചിക്കുകയും ചെയ്തിരുന്നു.
ഈ വര്‍ഷവും അതേ സ്ഥലത്ത് പഴയതുപോലെ തന്നെ വീണ്ടും കണ്ടെത്തിയതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യമാണ് ഇവിടെ ഉള്ളത്. സംഭവത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: