മംഗലംഡാം: കടപ്പാറ ആലിങ്കല്‍വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രദേശവാസികള്‍ ഭീതിയില്‍. ജില്ലക്കകത്തും പുറത്തും നിന്നുമായി നൂറ് കണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ പാലിക്കേണ്ട യാതൊരു സുരക്ഷയും ഇവിടെ ഇല്ല. മാത്രമല്ല പ്ലാസ്റ്റിക് കുപ്പികളും, ഭക്ഷണാവശിഷ്ടങ്ങളും വെള്ളത്തിലേക്ക് വലിച്ചെറിയുന്നത് മലിനീകരണത്തിന് കാരണമാവുന്നുണ്ട്. കൂടാതെ പ്രദേശത്ത് വ്യാജമദ്യവും കഞ്ചാവ് വില്‍പ്പനയും നടക്കുന്നുണ്ടെന്നും പറയുന്നു.
വണ്ടാഴി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കൊറോണ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആലിങ്കല്വെള്ളച്ചാട്ടത്തിലേക്കും മറ്റ് മലയോര മേഖലകളിലേക്കും പുറത്ത് നിന്നുള്ള ആളുകള്‍ വരുന്നത് പൂര്‍ണ്ണമായും തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: