കല്‍പ്പറ്റ: പാര്‍ട്ടി കോടതിയും പോലീസ് സംവിധാനവുമുണ്ടെന്ന നിരുത്തരവാദപരമായ പ്രസ്ഥാവന പുറപ്പെടുവിച്ച വനിതാ കമ്മീഷന് ചെയര്മാന് ജോസഫൈനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി ജില്ലാ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു.
സത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ട വനിതാ കമ്മീഷന് ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ പോലെ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണം.പാര്‍ട്ടി ഓഫീസുകളില്‍ സ്ത്രീകള്‍ പീഢിപ്പിക്കപ്പെട്ടാല്‍ തീവ്രത അളക്കുവാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുന്ന സിപിഎമ്മിന്റെ ലജ്ജാകരമായ നിലപാടുകള്‍ക്ക് വനിതാ കമ്മീഷന് പോലെ ഒരു ഭരണഘടനാ സംവിധാനത്തിന്റെ സാരഥ്യം വഹിച്ചുകൊണ്ട് പിന്തുണ പ്രഖ്യാപിക്കുന്ന ജോസഫൈനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കി ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ തയ്യാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി ജെ പി ജില്ലാ അദ്ധ്യക്ഷന്‍ സജി ശങ്കര്‍ ആവശ്യപ്പെട്ടു, മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ലളിതാ വത്സന് അദ്ധ്യക്ഷത വഹിച്ചു, ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം സുബീഷ്, സാവിത്രി കൃഷ്ണന്‍കുട്ടി, രജുല രതീഷ്, ശ്യാമള ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: