പെരുന്ന: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു നല്‍കില്ല. നാളെ മുതല്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ എന്‍എസ്എസ് കരയോഗങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ നിത്യപൂജകള്‍ നടത്തുകയും എന്നാല്‍, ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നുമാണ് തീരുമാനമെന്ന് എന്‍എസ്എസ് അറിയിച്ചു.
സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡിനെ രക്ഷിക്കുക എന്ന ലക്ഷ്യംമാത്രമാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പറഞ്ഞു. ഈ തീരുമാനത്തില്‍ ഹിന്ദു സംഘടനകള്‍ക്കോ മതനേതാക്കള്‍ക്കോ പങ്കില്ല. കേരള ക്ഷേത്ര സംരക്ഷണ സമിതി, വിഎച്ച്പി എന്നിവയുടെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്.വളരെ തിരക്കനുഭവപ്പെടുന്ന സ്വകാര്യ ക്ഷേത്രങ്ങളും ഈ തീരുമാനത്തിലെത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: