ന്യൂദല്‍ഹി: ദല്‍ഹി കലാപം സംഘടിപ്പിച്ച കുറ്റത്തിന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യം നിഷേധിക്കുകയും ചെയ്യപ്പെട്ട സഫൂറ ഗഫൂര്‍ ഗര്‍ഭിണിയാണെന്നും ജയില്‍ മോചിതയാക്കണമെന്നും ആവശ്യപ്പെട്ട് ഒരു ക്യാംപെയ്ന് നടക്കുന്നുണ്ട്. കേരളത്തില്‍ സംവിധായകന് ആഷിഖ് അബു ഉള്‍പ്പെടെ ചിലര്‍ ഈ ക്യാംപെയിന്റെ ഭാഗമാവുകയും ചെയ്തു. എന്നാല്‍, ദേശീയതലത്തില്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് മറ്റൊരു വനിതയെ ആണ്. സുനൈന പട്ടേല്‍. സഫൂറയ്ക്കു വേണ്ടിയുള്ള ക്യാംപെയ്ന് ശക്തമായപ്പോഴാണ് പൂര്‍ണഗര്‍ഭിണിയായ സുനൈന പട്ടേല്‍ സുരക്ഷാസേനയുടെ വേഷത്തില്‍ തോക്കുമേന്തി നില്ക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.
ഛത്തീസ്ഗഡില്‍ ദന്തേവാഡ മേഖലയില്‍ കമ്മ്യൂണിസ്റ്റ് നക്സലുകളില്‍ നിന്നും ഗ്രാമീണരെ രക്ഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡിലെ കമാന്‍ഡോ ആണ് സുനൈന പട്ടേല്‍. അവര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് പൂര്‍ണഗര്‍ഭിണി ആയിട്ടും രാജ്യസുരക്ഷയില്‍ മുഴുകിയിരുന്നു സുനൈന.
ശാരീരിക ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി ഏറെയുള്ള മേഖലയായ ദന്തേവാഡ മേഖലയില്‍ സേവനത്തിലായിരുന്നു സുനൈന. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സുനൈന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയുടേയും കുഞ്ഞിന്റേയും ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ആശംസപ്രവാഹമാണ് സുനൈനയ്ക്ക് ലഭിക്കുന്നത്.
ഗ്രാമീണരും വനവാസികളും കമ്മ്യൂണിസ്റ്റ് ഭീകരരില്‍ നിന്ന് വലിയ തോതിലുള്ള ഉള്ള ആക്രമണമാണ് ദന്തേവാഡ മേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഗവണ്മെന്റ് ജില്ലാതലത്തില്‍ ഗാര്‍ഡുകളെ നിയമിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: