വര്‍ക്കല: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ നടുന്നതു സംബന്ധിച്ച തര്‍ക്കം കോണ്ഗ്രസ്സുകാര് തമ്മിലുള്ള തര്‍ക്കത്തില്‍ കലാശിച്ചു. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വീട് അടിച്ചുതകര്‍ത്തു.
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദിന്റെ നേതൃത്വത്തില്‍ വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ വൃക്ഷതൈ നടീല്‍ സംഘടിപ്പിച്ചിരുന്നു. ഇതേസമയം ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വര്‍ക്കല മൈതാനത്തും പരിപാടി സംഘടിപ്പിച്ചിരുന്നു. മൈതാനത്ത് പരിപാടി കഴിഞ്ഞ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സംഘടിച്ച് താലൂക്ക് ഹോസ്പിറ്റലില്‍ എത്തി സംഘര്‍ഷം ആരംഭിക്കുകയായിരുന്നു.
നബീല്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ളവരുടെ പരിപാടി വര്‍ക്കല സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സിലെ രമേശ് ചെന്നിത്തല വിഭാഗം പറഞ്ഞു. പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ദീര്‍ഘകാലങ്ങളായി നിലനില്‍ക്കുന്ന ഐ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുപോരാണ് സംഘര്‍ഷത്തിന് വഴിവച്ചത്.
നബീല്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള കെ.സി.വേണുഗോപാല്‍ വിഭാഗവും ഡിസിസി ജനറല്‍ സെക്രട്ടറി ഇ. റിഹാസിന്റെ നേതൃത്വത്തിലുള്ള രമേശ്ചെന്നിത്തല വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടിയത്. വര്‍ക്കലയില്‍ നിന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലമ്പലത്തുള്ള നബീല്നൗഷാദിന്റെ വീട് അടിച്ചു തകര്‍ത്തു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: