കുന്നത്തുകാല്‍: കുന്നത്തുകാല്‍ പഞ്ചായത്തില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി സമൂഹത്തില്‍ ഇടപഴകിയത് ദിവസങ്ങളോളം. കുന്നത്തുകാല്‍ പഞ്ചായത്ത് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദിവസങ്ങളോളം ഇയാള്‍ എത്തിയിരുന്നതായി പരിസര വാസികള്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ആരോഗ്യപ്രവര്‍ത്തകരെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിരുന്നെങ്കിലും മറ്റു നടപടികള്‍ സ്വീകരിച്ചില്ല എന്നാണ് ഇയാളുടെ സുഹൃത്തുക്കള്‍ പറയുന്നത്. തുടര്‍ന്നാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചത്.
ഒരാഴ്ച മുമ്പാണ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ നിന്ന് അനധികൃതമായി യാതൊരുവിധ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിക്കാതെ അതിര്‍ത്തി കടന്ന് ഇയാള്‍ എത്തിയത്. എന്നാല്‍ യഥാസമയം ഇയാളെ ക്വാറന്റൈന് ചെയ്യിക്കുന്നതിന് പഞ്ചായത്ത് അധികാരികള്‍ക്ക് സാധിച്ചില്ല. ഇതിന്റെ തിക്ത ഫലമെന്നോണം കുന്നത്തുകാലിലെ വീട്ടിലെത്തിയ ഇയാള്‍ പ്രായാധിക്യത്താല്‍ കഴിയുന്ന സ്വന്തം പിതാവിനോടും മാതാവിനോടും സമ്പര്‍ക്കം പുലര്‍ത്തി. ഒപ്പം കുറവാട് വാര്‍ഡിലെ കുട്ടത്തിവിളയിലെ ഭാര്യവീട്ടിലും ബന്ധു വീടുകളിലും എത്തി. സ്വന്തം കൈക്കുഞ്ഞ് അടക്കമുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്തി. ഇന്നലെ രോഗം സ്ഥിരീകരിക്കുമ്പോള്‍ പഞ്ചായത്ത് അധികാരികളും ആരോഗ്യപ്രവര്‍ത്തകരും നെട്ടോട്ടമായിരുന്നു.
കൃത്യസമയത്തുള്ള ഇടപെടല്‍ നടത്താത്ത പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥ കാരണം വലിയൊരു ആശങ്കയാണ് നാട്ടിലെ ജനങ്ങള്‍ക്ക് ഉïായിരിക്കുന്നതെന്ന് ബിജെപി പാലിയോട് മേഖലാ അധ്യക്ഷന്‍ ഓംകാര്‍ ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: