കുന്നത്തൂര്‍: പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനായി ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജിലെ തണല്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചു. കോളേജില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ബോര്‍ഡ് അംഗത്തിനും മറ്റുള്ളവര്‍ക്കുമായി വൃക്ഷത്തൈകള്‍ നടുന്നതിന് സൗകര്യം ഒരുക്കാനാണ് കോളേജ് വളപ്പിലെ തണല്‍മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചത്. കോളേജിന് ചുറ്റുപാടും വിശാലമായ യഥേഷ്ടം സ്ഥലമുണ്ടായിട്ടും കോളേജിന് സമീപത്ത് തന്നെ തൈകള്‍ നടുന്നതിനായാണ് കോളേജ് അധികൃതര്‍ വൃക്ഷങ്ങള്‍ വെട്ടി മാറ്റിയത്.
വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച പുനര്‍ജനി ഉദ്യാനത്തിലെ വൃക്ഷ ശിഖരങ്ങളാണ് വെട്ടിമാറ്റിയത്. സംഭവത്തിലുള്ള പ്രതിഷേധം യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ശാസ്താംകോട്ട മഹേഷ്, മണ്ഡലം പ്രസിഡന്റ് ജി.അഖില്‍, എസ്.ഹരികൃഷ്ണന് എന്നിവര്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: