കട്ടപ്പന: ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം- കമ്പിനിപടി- ഇടിഞ്ഞമല- പള്ളിപ്പടി റോഡ് അധികൃതരുടെ അവഗണനയെ തുടര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി മാറി.
പ്രധാനമന്ത്രി ഗ്രാമീണ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച ഈ റോഡ് അഞ്ച് വര്‍ഷം പിന്നിട്ടതിന് ശേഷം ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. കഴിഞ്ഞ പ്രളയത്തില്‍ ഈ റോഡ് പൂര്‍ണമായും തകര്‍ന്നു. കട്ടപ്പനയില്‍ നിന്ന് തോപ്രാംകുടി, അടിമാലി ഭാഗത്തേക്ക് ഏറ്റവും എളുപ്പം എത്താവുന്ന റോഡ് ആണിത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ എല്ലാം അറ്റകുറ്റപണികള്‍ പണി തീര്‍ത്തിട്ടും ഈ റോഡിനോട് അധികൃതര്‍ അവഗണന കാട്ടുകയാണ് എന്ന് ബിജെപി ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
നിരവധി സ്കൂള്‍ ബസുകള്‍ ഓടുന്ന ഈ റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യ സംഭവമാണ്. ബിജെപി ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കീഴെവീട്ടില്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജിന്‍സ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജീവ്, ഒബിസി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ്് അനൂപ് സി. ആര്, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. ഈ റോഡിന്റെ ശോധനികാവസ്ഥ അധികൃതര്‍ കാണുന്നില്ല എങ്കില്‍ പ്രക്ഷോഭ സമര പരിപാടിയിലേക്ക് നീങ്ങാനും ബിജെപി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: