ഇടുക്കി: ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.
ന്യൂദല്‍ഹിയില്‍ നിന്നെത്തി കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശിയുടെ ഭാര്യയ്‌ക്കാണ് ഇന്ന് പോസിറ്റീവായത്. 39 വയസുള്ള ഇവര്‍ മെയ് 31നാണ് ഭര്‍ത്താവിനോടൊപ്പം കൊച്ചി എയര്‍ പോര്‍ട്ടില്‍ നിന്ന് വീട്ടില്‍ എത്തിയത്. 5 വരെ വീട്ടിലും ശേഷം അന്ന് വൈകിട്ട് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി സ്രവം പരിശോധനക്ക് അയച്ചു.
ജില്ലയില്‍ ശനിയാഴ്ച 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നും മുരിക്കാശ്ശേരിയില്‍ എത്തിയ യുവാവ്, ദുബായില്‍ നിന്ന് കഞ്ഞികുഴിയില്‍ എത്തിയ 39 കാരന്‍, അയര്‍ലന്‍ഡില്‍ നിന്ന് വന്ന 28 കാരനായ തൊടുപുഴ സ്വദേശി എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഈ മാസം മാത്രം 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാര്‍ സ്വദേശിയായ ഒരാള്‍ക്ക് ശനിയാഴ്ച കൊറോണ നെഗറ്റീവായിരുന്നു. ജില്ലയിലാകെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 50 ആയി. മാര്‍ച്ച് 15ന് ആണ് ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ആ മാസം ആകെ 5 പേര്‍ക്ക് രോഗം കണ്ടെത്തി. ഏപ്രിലില്‍ 19 പേര്‍ക്കും മെയ് മാസത്തില്‍ ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
4 പേരെ ഇന്നലെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ 5 പേരെ ഒഴിവാക്കി. ഇതോടെ ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 27 ആയി. 434 പേരെ ഒഴുവാക്കിയപ്പോള്‍ 465 പേരെ ഇന്നലെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം 3116 ആയി. 342 പേരുടെ പരിശോധന ഫലങ്ങള്‍ നിലവില്‍ ലഭിക്കാനുണ്ട്.
ആശ്വാസമായി രോഗികളുടെ എണ്ണം
തൊടുപുഴ: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ 13-ാം സ്ഥാനത്താണ് ഇടുക്കി. വയനാട് ആണ് ഏറ്റവും കുറവ് രോഗികള്‍, 16 പേര്‍. കഴിഞ്ഞ ഒരുമാസത്തിനെ സമ്പര്‍ക്കം വഴി 2 പേര്‍ക്കാണ് ഇടുക്കിയില്‍ രോഗം വന്നത്. ബാക്കിയുള്ളവരെല്ലാം പുറത്ത് നിന്നെത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ രോഗം കണ്ടെത്തിയിരുന്നു. സമീപ ജില്ലയായ കോട്ടയത്ത് 33 പേരും, എറണാകുളത്ത് 48 പേരും ചികിത്സയിലുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് പാലക്കാടാണ്, 160 പേര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: