മാഡ്രിഡ്: ബാഴ്സലോണ സ്ട്രൈക്കര്‍ ലൂയി സുവാരസ് ആരോഗ്യം വീണ്ടെടുത്തു. അടുത്തയാഴ്ച പുനരാരംഭിക്കുന്ന ലാ ലിഗില്‍ സുവാരസ് കളിക്കുമെന്ന് ബാഴ്സ ക്ലബ്ബ് അറിയിച്ചു.
ജനുവരി ഒമ്പതിന് അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലാണ് സുവാരസ് അവസാനമായി കളിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സുവാരസ് കാല്‍മുട്ടിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതോടെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സുവരാസിന് വിട്ടുനില്ക്കേണ്ടിവരുമെന്ന ഉറപ്പായിരുന്നു.
എന്നാല്‍ കൊറോണ മഹാമാരിയെ തുടര്‍ന്ന് ലാ ലിഗ നിര്‍ത്തിവച്ചത് സുവാരസിന് തുണയായി. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അടുത്തയാഴ്ച ലാലിഗ പുനരാരംഭിക്കുമ്പോള്‍ സുവാരസ് ബാഴ്സക്കായി ബൂട്ടുകെട്ടും. ജൂണ്‍ പതിനൊന്നിനാണ് ലാ ലിഗ പുനരാരംഭിക്കുക. സെവിയയും റയല്‍ ബെറ്റിസും തമ്മിലാണ് ആദ്യ മത്സരം. ബാഴ്സ ആദ്യ മത്സരത്തില്‍ പതിമൂന്നിന് മല്ലോര്‍ക്കയെ നേരിടും. അതിനിടെ ബാഴ്സ ടീം ന്യൂകാമ്പില്‍ പരിശീലനം നടത്തി. കൊറോണ ലോക്ഡൗണിനുശേഷം ഇതാദ്യമായാണ് ബാഴ്സ പരിശീലനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: