കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയില്‍ തന്നെ. ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്.
നൈജീരിയയില്‍ നിന്ന് വന്ന് എറണാകുളത്തു ക്വറിന്റിനില്‍ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിയെ ഇന്നലെ ഉച്ചയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് വൈറസ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ നിലയും ഗുരുതരമാണ്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 31 വയസുള്ള മറ്റൊരു കൊറോണ ബാധിതതയായ യുവതിയെ ഹൃദയമിടിപ്പിലെ വൃതിയാനത്തെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. എറണാകുളത്തു ക്വാറണ്ടനില്‍കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്നാട്ടുകാരനായ പുരുഷനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ കൊറോണ പരിശോധനാ ഫലം നെഗറീവാണ്, നില അതീവ ഗുരുതരമായി തുടരുന്നു.
ക്വാറന്റൈനില്‍ കഴിയവേ മെഡിക്കല്‍ കോളേജില്‍ വന്നു മാസം തികയാതെ പ്രസവിച്ച യുവതിയുടെ കുട്ടിയെ, നവജാത ശിശുക്കള്‍ക്കുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എക്കോ സ്കാനിങ്ങില്‍ ഹൃദയത്തില്‍ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്. അമ്മയുടെ കൊറോണ ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: