തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്സ്പോട്ടുകളും കണ്ടയ്നമെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണ തോതില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദേശം . ജോലിക്കായി എല്ലാ ജീവനക്കാരും എത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീ൪പ്പാക്കാന്‍ മുന്‍ഗണന നല്‍കണമെന്നും സ൪ക്കാ൪ നിര്‍ദേശിച്ചു. പൊതു മേഖലാസ്ഥാപനങ്ങളും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
കണ്ടയ്നമെന്റ്സോണുകളിലെ സ്ഥാപനങ്ങള്‍ അതാത് ജില്ലയിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നടത്തണം അതേസമയം ഭിന്നശേഷിക്കാര്‍ ,ഗുരുതര രോഗബാധിതര്‍, ഓട്ടിസം /സെറിബ്രല്‍ പാള്‍സി മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കണമെന്ന നിര്‍ദേശവും ഉണ്ട്.
ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴുമാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കുകയും അവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയ്യണം. ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: