ആലപ്പുഴ: ഒരുവീട്ടിലെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം കേട്ടുകേള്‍വി മാത്രം. രാമങ്കരി ഊരുക്കരി ഇരുപത്തെട്ടില്ചിറ സേതുവിന്റേയും. സുനിമോളുടേയും മൂന്ന് പെണ്മക്കള്ക്കാണ് ഓണ്‍ലൈന്‍ പഠനം കേട്ടുകേള്‍വി മാത്രമായി അവശേഷിക്കുന്നത്. തലവടി ആനപ്രമ്പാല്‍ ദേവസ്വം യുപി സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ശ്രേയ, ശ്രേണി, ഒന്നാം ക്ലാസ്സില്‍ എത്തിയ ശ്രാവണ എന്നിവരാണ് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാന്‍ കഴിയാതെ വിഷമിക്കുന്നത്. കൂലിപ്പണി ചെയ്ത് ഉപജീവനം തേടുന്ന കുടുംബത്തില്‍ ടിവിയോ, സ്മാര്‍ട്ട്ഫോണോ വാങ്ങാന്‍ വകയില്ല. ലോക്ഡൗണ്‍ തുടങ്ങിയതോടെ കൂലിപ്പണിയും ഇല്ലാതായി.
ഓണ്‍ലൈന്‍ പഠനം ആരംഭിച്ചെന്ന് അധ്യാപകര്‍ അറിയിച്ചെങ്കിലും മക്കളുടെ പഠനത്തിന് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വാങ്ങി നല്കാന് കഴിയാതെ രക്ഷിതാക്കള്‍ ഇരുട്ടില്‍ തപ്പുകയാണ്. പെണ്‍കുട്ടികളുടെ പഠനത്തിന് സര്‍ക്കാരുകള്‍ വിവിധ പദ്ധതി ആവിഷ്കരിക്കുമ്പോഴും ഈ കുടുംബത്തിന് സഹായങ്ങള്‍ അന്യമായി തീര്‍ന്നിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, സന്നദ്ധ സംഘടനകളോ സഹായിച്ചാല്‍ മാത്രമേ നിര്‍ദ്ദരരായ ഈ കുടുംബത്തിലെ പെണ്‍കുട്ടികളുടെ പഠനം തുടരാന്‍ കഴിയൂ.
ചിത്രം ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാന്‍ കഴിയാത്ത ശ്രേയ, ശ്രേണി എന്നിവര്‍ മാതാവ് സുനിമോള്ക്കൊപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക: