ജനീവ: ലോകത്ത് കൊറോണ മഹാമാരി ജീവനെടുത്തവരുടെ എണ്ണം നാലു ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4906 ജീവന്. 1.30 ലക്ഷം പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ആകെ രോഗികള്‍ 68.5 ലക്ഷത്തിലെത്തി. അമേരിക്ക, ബ്രസീല്‍, റഷ്യ, പെറു, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ഇപ്പോഴും ശക്തമായി പടരുന്നു. മെക്സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന് നഷ്ടപ്പെട്ടത് അറുനൂറിലധികം പേര്‍ക്ക്. 33.6 ലക്ഷം പേരാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് മുക്തരായത്. 53,639 പേര് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
അമേരിക്കയില്‍ 19.7 ലക്ഷം രോഗികള്‍
അമേരിക്കയില്‍ രോഗികളുടെ എണ്ണം 19.7 ലക്ഷം കവിഞ്ഞു. ഇന്നലെ രോഗം കണ്ടെത്തിയത് 25,400 പേര്‍ക്ക്. 1,11,394 പേര്‍ക്ക് രാജ്യത്തിതുവരെ ജീവന് നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 980 പേര്. രോഗമുക്തരായവരുടെ എണ്ണം 7,38,729 ആയി. 17,121 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ന്യൂയോര്‍ക്കില്‍ മാത്രം 30,372 പേര് മരിച്ചു. ഇവിടെ രോഗികളുടെ എണ്ണം നാല് ലക്ഷത്തോടടുത്തു.
ബ്രിട്ടനില്‍ മരണം നാല്‍പ്പതിനായിരം
കൂടുതല്‍ കൊറോണ മരണങ്ങള് റിപ്പോര്‍ട്ടു ചെയ്ത രണ്ടാമത്തെ രാജ്യമായ ബ്രിട്ടനില്‍ ആകെ മരണം 40,261 കടന്നു. 357 പേര് കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചു. 52 ലക്ഷം പരിശോധനകള്‍ നടത്തിയതില്‍ 2.83 ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 604 പേരാണ് ഇപ്പോഴും രാജ്യത്ത് ഗുരുതരാവസ്ഥയിലുള്ളത്.
ബ്രസീലില്‍ മരണം 35,000
ബ്രസീലില്‍ മരണം മുപ്പത്തയ്യായിരം കടന്നു. 24 മണിക്കൂറിനിടെ 1008 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ആകെ 35,047 പേര് മരിച്ചു. ഇന്നലെയും മുപ്പതിനായിരത്തില്‍പരം പുതിയ രോഗികളുണ്ടായി. ഇതോടെ ആകെ വൈറസ് ബാധിതര്‍ ആറര ലക്ഷമായി. മൂന്ന് ലക്ഷം പേര്‍ക്ക് ഇതിനകം രോഗം ഭേദമായി. 8318 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നു.
ഓസ്ട്രേലിയന്‍ യാത്ര ഒഴിവാക്കണം: മുന്നറിയിപ്പുമായി ചൈന
ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ചൈനീസ് ഭരണകൂടം. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏഷ്യക്കാര്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ ഓസ്ട്രേലിയയില്‍ വംശീയ വിവേചനം വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയന്‍ യാത്ര ഒഴിവാക്കണമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. എന്നാല്‍, ഈ മുന്നറിയിപ്പ് അടിസ്ഥാനരഹിതമെന്ന് ഓസ്ട്രേലിയന്‍ ടൂറിസം മന്ത്രി സൈമണ്‍ ബിര്‍മിങ്ഹാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: