കുണ്ടറ: പേമാരിയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. വീട് അപകട ഭീഷണിയിലാണ്. കിഴക്കേ കല്ലട ശിങ്കാരപ്പള്ളി അമ്പലംമുക്കിന് വടക്കുവശം ആലിന് ചേരി തെക്കതില്‍ രാധാകൃഷ്ണന്റെ വീടിനോട് ചേര്‍ന്ന സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസമുണ്ടായ പേമാരിയില്‍ തകര്‍ന്നത്.
25 അടി ഉയരത്തിലും 20 അടി നീളത്തിലും മൂന്ന് തട്ടായാണ് സംരക്ഷണഭിത്തി കെട്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന സ്ഥലത്ത് പുതുതായി നിര്‍മ്മിച്ചതായിരുന്നു ഈ ഭിത്തി.
വീടിന്റെ താഴ്ചയിലായി നിര്‍മ്മിച്ചിട്ടുള്ള കിണറില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടറും പൈപ്പുകളും നിശേഷം തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: