പെരുങ്കടവിള: പാലിയോട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണുക, റോഡിനിരുവശവും ഓടകള്‍ നിര്‍മ്മിക്കുക, പാലിയോട് മണ്ണാംകോണം റോഡിന്റെ പണി ഉടന്‍ പുനരാരംഭിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച പാലിയോട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വെള്ളക്കെട്ടില്‍ ഇറങ്ങി നിന്നു കൊണ്ടുള്ള പ്രതിഷേധ സമരം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച പാലിയോട് മേഖലാ അധ്യക്ഷന്‍ രമേഷ് നേതൃത്വം നല്കി. പാറശ്ശാല നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് മൈലച്ചല് രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറിമാരായ പാലിയോട് ഉണ്ണി, അഖില്‍, ബിജെപി പാലിയോട് മേഖലാ പ്രസിഡന്റ് ഓംകാര്‍ ബിജു, ജനറല്‍ സെക്രട്ടറി അരുവിയോട് അഭിലാഷ്, സെക്രട്ടറി ചമയം രഞ്ജിത്ത്, എസ്സി മോര്‍ച്ച മേഖലാ ജനറല്‍ സെക്രട്ടറി ദാസ്, യുവമോര്‍ച്ച അരുവിയോട് യൂണിറ്റ് പ്രസിഡന്റ് രതീഷ്, പാലിയോട് വിപിന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: