കോഴിക്കോട്: സാമൂഹ്യ വ്യാപനം ഉണ്ടെന്ന് സ്ഥിരീകരിച്ച് ജില്ലയില്‍ ഉറവിടം കണ്ടെത്താതെ കോവിഡ് കേസുകള്‍. മാവൂര്‍ സ്വദേശിയായ അഞ്ച് വയസുളള പെണ്‍കുട്ടി, മണിയൂര്‍ സ്വദേശിയായ 28 കാരി, കോട്ടൂളി സ്വദേശിയായ 82കാരന് എന്നിവര്‍ക്ക് രോഗം പകര്‍ന്നത് എവിടെനിന്ന് എന്നതാണ് ഇപ്പോഴും കണ്ടെത്താനാവാത്തത്.
മണിയൂര്‍ സ്വദേശിയായ 28കാരിയെ പ്രസവത്തെ തുടര്‍ന്നാണ് മെയ് 24ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. സിസേറിയനെത്തുടര്‍ന്ന് അണുബാധയു ണ്ടാവുകയും പനി വരികയും ചെയ്തതോടെയാണ് കോവിഡ് പരിശോധന നടത്തിയത്.
മാവൂരില്‍ നിന്നുളള അഞ്ച് വയസുളള പെണ്‍കുട്ടിയെ ശസ്ത്രക്രിയക്കാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റേഡിയോളജിസ്റ്റാണ്. അമ്മയ്ക്കോ കുട്ടിയുടെ മറ്റ് ബന്ധുക്കള്‍ക്കോ രോഗം സ്ഥിരീകരിച്ചിട്ടില്ല.
82 വയസുളള കോട്ടൂളി സ്വദേശി മെഡിക്കല്‍ കോളേജില്‍ അര്‍ബുദരോഗത്തിന് ചികിത്സ നടത്തിവരികയാണ്. കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ജൂണ്‍ രണ്ടിനാണ് ഇയാളുടെ സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിച്ചത്. പയ്യോളിയില്‍ നിന്ന് ബഹ്റൈനിലേക്ക് പോയ വ്യക്തിക്ക് ബഹ്റൈന്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെയും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഈ രോഗികള്‍ക്ക് വൈറസ് എവിടെ നിന്ന് ബാധിച്ചു എന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: