കോഴിക്കോട്: പയ്യോളിയില്‍ നിന്ന് ബഹ്റയിനിലേക്ക് പോയ വ്യക്തിക്ക് ബഹ്റൈനിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജൂണ്‍ രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്റൈനില്‍ എത്തിയത്. വിമാനത്താവളത്തിലെ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അതിനാല്‍ പയ്യോളിയില്‍ ജാഗ്രത ശക്തമാക്കാന്‍ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്ത്ത കരുടെയും പോലീസ്, നഗരസഭാ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് നഗരസഭ പരിധിയിലെ നിരവധിയാളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ബന്ധുക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്കി. യാത്രാ സൗകര്യങ്ങള്‍ ചെയ്ത ട്രാവല്‍ ഓഫീസ് ഇയാള്‍ സന്ദര്‍ശിച്ച മറ്റു രണ്ടു സ്ഥാപനള്‍ എന്നിവ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: