കൊയിലാണ്ടി: ലോട്ടറി ഓഫീസില്‍ വന്‍ മോഷണം. മുത്താമ്പി റോഡിലുള്ള അയ്യപ്പന് ലോട്ടറിയുടെ കോര്‍പ്പറേറ്റ് ഓഫീസിലാണ് കള്ളന് കയറിയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. കൊയിലാണ്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
ഏഴ് ലക്ഷത്തോളം രൂപയും ചെക്കുകള്‍, മറ്റ് ഡോക്യൂമെന്ററികള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഷട്ടര്‍ തകര്‍ത്തതെന്നാണ് കരുതുന്നത്. പ്രതിയുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ മുഖം മനസ്സിലാവാതിരിക്കാന്‍ മറച്ചിട്ടുണ്ട്.
രജീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് അയ്യപ്പന് ലോട്ടറി. കൊയിലാണ്ടി സിഐ കെ.സി. സുഭാഷ് ബാബു, എസ്കെ കെ.രാജേഷ്,വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് തുടങ്ങിയ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: