ചെറുതുരുത്തി: ദുരന്ത നിവാരണ നിയമത്തിന്റെ മറവില്‍ ഭാരതപ്പുഴയുടെ ദേശമംഗലം ചങ്ങണാംകുന്ന് കടവിലെ മണല്‍ കടത്താന്‍ നീക്കം. പ്രദേശത്ത് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധത്തില്‍.
തിങ്കളാഴ്ച മുതല്‍ ഇവിടെ നിന്ന് മണല്‍ എടുക്കാനാണ് നീക്കം. ഡാം നിര്‍മ്മിച്ച കരാറുകാരനോട് രണ്ടു കോടി രൂപയുടെ മണല്‍ എടുത്തുമാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയുട്ടുള്ളത്.ഇവിടെ നിന്ന് ശേഖരിക്കുന്ന മണല്‍ സമീപത്തുള്ള പൊതുസ്ഥലങ്ങളിലും, കൊണ്ടയുര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടിലുമാണ് നിക്ഷേപിക്കുന്നത്.
2018 ലെ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണ്ണും,ചെളിയും നീക്കാനെന്ന വ്യാജേന പുഴയിലെ മണല്‍ കടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.കുസുമം ജോസഫ് ആവശ്യപ്പെട്ടു.
പരിസ്ഥിതി പഠനം നടത്താതെയും, കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയുമാണ് മണലെടുക്കാന്‍ ഉത്തരവ് നല്‍കിയത്. ഭാരതപ്പുഴയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ഇത്തരം മണലുകള്‍ പുഴയിലെ കുഴികള്‍ നികത്താനാണ് ഉപയോഗിക്കേണ്ടത്. നിയമവിധേയമായ പഠനങ്ങള്‍ നടത്തിയശേഷമേ ഇത്തരം കാര്യങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും, അല്ലെങ്കില്‍ ഭാരതപ്പുഴയുടെ നാശത്തിനു കാരണമാകമെന്നും എന്‍എപിഎം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: