തിരുവനന്തപുരം : വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂണല്‍ ക്വാറന്റൈന് വേണ്ടെന്ന് സംസ്ഥാന സക്കാര്‍. വീടുകളില്‍ തന്നെ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. വീടുകളില്‍ കഴിയാന്‍ താത്പ്പര്യമില്ലാത്തവര്‍ക്ക് പണം നല്കി ക്വാറന്റൈനില്‍ കഴിയാം.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറങ്ങും. വിദേശത്തു നിന്ന് വരുന്നവരുടെ വീടുകളില്‍ ഇതിനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ കണ്ടെത്തണം. താമസ സൗകര്യമുള്ളവരുടെ വീടുകള്‍ നിരീക്ഷകേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുന്നതാണ്. എന്നാല്‍ വീട്ടില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് പണം നല്കി ക്വാറന്റൈന് കേന്ദ്രങ്ങളില്‍ കഴിയാം. ഇതിനുള്ള പണമില്ലാത്തവര്ക്കാകും സര്‍ക്കാരിന്റെ നിരീക്ഷണകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുക.
അതേസമയം വിദേശത്തു നിന്നും വരുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫില്‍ നിന്നും പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: